മുംബൈ: മഹാരാഷ്ട്രയിലെ പാൽഘർ റെയിൽവേ സ്റ്റേഷനു സമീപം ജയ്പൂർ-മുംബൈ എക്സ്പ്രസിൽ വെടിവെപ്പ്. വെടിവെപ്പിൽ നാല് പേർ കൊല്ലപ്പെട്ടു. ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് വരികയായിരുന്ന ട്രെയിനിലെ ആർപിഎഫ് ജവാനും മൂന്ന് യാത്രക്കാരും കൊല്ലപ്പെട്ടതായി ഉദ്യോഗസ്ഥർ പറഞ്ഞു. ആർപിഎഫ് കോൺസ്റ്റബിളാണ് വെടിയുതിർത്തത്. വെടിയുതിര്‍ത്തത് ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ ചേതന്‍ കുമാര്‍ ചൗധരിയാണ് വെടിയുതിര്‍ത്തത്.
സഹപ്രവര്‍ത്തകനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് ശേഷം മറ്റൊരു ബേഗിയിലേക്ക് കടന്ന ചേതന്‍ യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. പിന്നീട് പ്രതിയെ ആര്‍പിഎഫ് കസ്റ്റഡിയിലെടുത്തു. അപായചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്‌പ്പെടുത്തുകയായിരുന്നു. വെടിവെയ്പ് നടന്ന ബോഗി ഫോറന്‍സിക് സംഘം പരിശോധിക്കും. പ്രഥമിക നടപടിക്രമങ്ങള്‍ക്ക് ശേഷം യാത്ര തുടര്‍ന്ന ട്രെയിന്‍ മുംബൈ സെന്‍ട്രല്‍ ടെര്‍മിനലില്‍ എത്തിച്ചേര്‍ന്നു.
ജെയ്പൂര്‍-മുംബൈ ട്രെയിനിന്റെ ബി5 എസി കോച്ചിലായിരുന്നു വെടിവെയ്പ്പ് നടന്നത്. ബോറിവലി സ്‌റ്റേഷനില്‍ എത്തിയപ്പോൾ ട്രെയിനില്‍ നിന്നും മൃതദേഹങ്ങള്‍ മാറ്റിയതെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരില്‍ ഒരാള്‍ ആര്‍പിഎഫിലെ അസിസ്റ്റന്റ് സബ് ഇന്‍സ്‌പെക്ടറും മറ്റു മൂന്നു പേര്‍ യാത്രക്കാരുമാണ്. വെസ്റ്റേണ്‍ റെയില്‍വെയുടെയും ആര്‍പിഎഫിന്റെയും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. പാൽഘറിനും ദഹിസർ സ്റ്റേഷനും ഇടയിലാണ് സംഭവം. മുംബൈയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് പാൽഘർ.






