മുതിർന്ന കോൺഗ്രസ് നേതാവും മുൻ ഗവർണറുമായ വക്കം പുരുഷോത്തമൻ (96) അന്തരിച്ചു. ശാരീരിക അവശതകളെ തുടർന്ന് വിശ്രമത്തിലായിരുന്നു. തിരുവനന്തപുരത്തെ വസതിയിലായിരുന്നു അന്ത്യം. ആൻഡമാനിലും മിസോറാമിലും ഗവർണറായിരുന്നു. മൂന്നു തവണ മന്ത്രിയായി, രണ്ട് തവണ എംപിയും, അഞ്ച് തവണ എംഎൽഎയുമായി.