പേരിയ സർവീസ് സഹകരണ ബാങ്ക്
സാമ്പത്തിക പ്രയാസം കൊണ്ട് കൃഷി ചെയ്യുന്നതിന് സാധിക്കാതെ വരുകയോ,മൂലധനം ഇല്ലാത്തതിനാൽ കൃഷി ഉപേക്ഷിക്കാൻ നിർബന്ധിതരാവുയോ ചെയ്ത കർഷകർക്കായി പേരിയ സർവീസ് സഹകരണ ബാങ്ക് പുതിയ ഒരു വായ്പ പദ്ധതി ആവിഷ്കരിച്ചിരിക്കുകയാണ്.കൂട്ടുകൃഷി സമ്പ്രദായത്തിൽ ബാങ്കുമായി സഹകരിച്ച് കൃഷി ചെയ്യാൻ താല്പര്യമുള്ള മുഴുവൻ കർഷകർക്കും അവരുടെ എല്ലാവിധ കൃഷി ചിലവുകളും (പാട്ടം, വിത്ത്, വളം, കീടനാശിനികൾ, ഇൻഷുറൻസ്) വായ്പ അടിസ്ഥാനത്തിൽ ബാങ്കിൽ നിന്നും ലഭ്യമാകുന്നതും, വിളവെടുപ്പ് ബാങ്കിന്റെ നേതൃത്വത്തിൽ നടത്തി, മുതൽമുടക്ക് കഴിച്ചു ബാക്കിസംഖ്യ അതാത് കർഷകന്റെ അക്കൗണ്ടിലേക്ക് വരവ് വച്ച് നൽകുന്നു. കർഷകരെ പൂർണ്ണമായും വിശ്വാസത്തിൽ എടുത്തു കൊണ്ട് നടത്തപ്പെടുന്ന ഈ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് ഉടൻ ബാങ്കുമായി ബന്ധപ്പെടുക
Phone:9048620444






