മഴക്കാല മുന്നൊരുക്കം; വയനാട് ജില്ലയിൽ ഏർപ്പെടുത്തിയ
നിയന്ത്രണങ്ങൾ പിൻലിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിൽ മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കളക്ടർ ഉത്തരവിഠക്കി. മഴക്കാല മുന്നൊരുക്കത്തിന്റെ ഭാഗമായി ക്വാറികളുടെ പ്രവർത്തനം, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യൽ, മലയോര പ്രദേശ ങ്ങളിലേക്കുള്ള ട്രക്കിംഗ് നിരോധിച്ചും മേപ്പാടി തൊള്ളായിരംകണ്ടി യിലേക്കുള്ള വിനോദ സഞ്ചാരികളുടെ പ്രവേശനത്തിന് വിലക്കും ഏർ പ്പെടുത്തിയിരുന്നു. ജില്ലയിൽ മഴയുടെ ശക്തി കുറഞ്ഞതിനാലും, അതിശക്തമഴ മുന്നറിയിപ്പ് ലഭിക്കാത്തതിനാലുമാണ് നിരോധങ്ങൾ പിൻവലിച്ചത്.






